ചങ്ങനാശേരി: കവിയൂർ റോഡിൽ പട്ടത്തിമുക്കിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം താത്ക്കാലികമായി നിരോധിച്ചു. കവിയൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചങ്ങനാശേരി ബൈപാസ് വഴിയും ചങ്ങനാശേരി ടൗൺ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എസ്.എച്ച് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ബൈപാസ് വഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം മല്ലപ്പള്ളി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.