കോട്ടയം: ആൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മൂന്ന് ലക്ഷം രൂപ സംഭാവന നൽകി. അസോസിയേഷൻ പ്രസിഡന്റും ജലവിഭവ വകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മുഖേന 3 ലക്ഷം രൂപയുടെ ഡി.ഡി കൈമാറി. ചടങ്ങിൽ വർക്കിംഗ് പ്രസിഡന്റ് ജോൺസി ജേക്കബ്, ജനറൽ സെക്രട്ടറി സുമേഷ് കാഞ്ഞിരം, ട്രഷറർ ടി.വി.കുരിയാക്കോസ്, വൈസ് പ്രസിഡന്റുമാരായ അരുൺ ജോസ്, സജി തോമസ് എന്നിവർ പങ്കെടുത്തു.