പാലാ: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പാലാ രൂപതയ്ക്കുള്ളിലെ കെയർ ഹോമുകൾ, വയോജന സദനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു. മെഡിക്കൽ കിറ്റിന്റെ വിതരണ ഉദ്ഘാടനം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കെയർ ഹോം രൂപതാ ഡയറക്ടർ ഫാ.ജോർജ് നെല്ലിക്ക ചെരുവിൽപുരയിടത്തിന് നൽകി നിർവഹിച്ചു. വികാരി ജനറാൾ മോൺ. ജോസഫ് മലേപറമ്പിൽ ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ഫാ. കുര്യൻ മറ്റം,ഫാ.തോമസ് കിഴക്കേൽ, ഫാ.തോമസ് സിറിൾ തയ്യിൽ, ഫാ.ജോൺ ഇടേട്ട്, ബ്രദർ ജിബിൻ തോമസ്, ഡാന്റീസ് കൂനാനിക്കൽ, പി.വി.ജോർജ് , സിബി കണിയാംപടി, ബ്രദർ സേവ്യർ മുക്കുടിക്കാട്ടിൽ, അഡ്വ സാംസണ്ണി, കെവിൻ മൂങ്ങാമാക്കൽ, ജോസ് നെല്ലിയാനി, സാജു വടക്കേൽ, ജസ്റ്റിൻ ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.