കോട്ടയം:കുമാരനല്ലൂർ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ നഗരത്തിലെ ട്രാൻസ്‌ജെൻഡേഴ്‌സിന് കൊവിഡ് ദുരിതത്തിൽ കൈത്താങ്ങായി ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കിറ്റ് വിതരണം നിർവഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം പി.കെ.വൈശാഖ്, ലയൺസ് ക്ലബ് റീജിൺ ചെയർപേഴ്‌സൺ രതീഷ് ജെ.ബാബു, ക്ലബ് പ്രസിഡന്റ് ഡോ.പി.കെ.ബാലകൃഷ്ണൻ, സെക്രട്ടറി സന്തോഷ്.ജി, ഡിസ്ട്രിക് ക്യാമ്പിനറ്റ് അംഗങ്ങളായ സുനിൽകുമാർ പി.ഡി,ബേബി കുര്യാക്കോസ്,എസ്.ദേവരാജൻ എന്നിവർ പങ്കെടുത്തു.