പാമ്പാടി: എസ്എൻ.ഡി.പി യോഗം പാമ്പാടി 138ാം നമ്പർ ശാഖയിലെ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്‌തു. ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായാണ് മൊബൈൽ ഫോണുകൾ റീച്ചാർജ് ചെയ്‌തു നൽകിയത്. വനിതാ സംഘം ഓഫിസിൽ നടന്ന യോഗത്തിൽ ശാഖാ പ്രസിഡൻ്റ് കെ.എൻ ഷാജിമോന് പഠനോപകരണങ്ങൾ കൈമാറി വനിതാസംഘം കൗൺസിലർ ഓമന തുളസീധരൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡൻ്റ് ബിന്ദു റെജികുട്ടൻ, സെക്രട്ടറി ഷിനിജ ബൈജു, ശാഖാ സെക്രട്ടറി കെ.എൻ രാജൻ, വൈസ് പ്രസിഡൻ്റ് ദിലീപ് പാറക്കൽ എന്നിവർ സമീപം