liquer

കോട്ടയം: ലോക്ക് ഡൗണിൽ കുടുംബാംഗങ്ങൾ ഒന്നിച്ച് വീട്ടിലിരുന്നതോടെ കലഹം കൂടിയെന്ന് പൊലീസ്. കഴിഞ്ഞ ഒരു മാസം കൊണ്ടു മാത്രം ജില്ലയിൽ 172 ഗാർഹിക പീഡന പരാതികളാണ് ലഭിച്ചത്. ഇത്തരം പരാതികൾ കൈകാര്യം ചെയ്യുന്നതിന് ജില്ലയിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ആദ്യ ലോക്ക് ഡൗൺകാലത്ത് 123 പരാതികൾ മാത്രമാണ് കിട്ടിയത്. ഗാർഹിക പീഡനങ്ങളും മർദനങ്ങളും ഏറെയും മദ്യപാനത്തിന്റെ അനന്തരഫലമാണെന്ന് പൊലീസ് പറയുന്നു. ഭർത്താവിന് മദ്യം ലഭിക്കാതെ വരുമ്പോഴുള്ള മർദനങ്ങളും പീഡനങ്ങളുമാണ് കൂടുതലും ഉണ്ടായത്. ഇത്തരം 67 പരാതികളാണ് ലഭിച്ചത്.