തലനാട് : രാമപുരം കുടിവെള്ള പദ്ധതിയിൽ തലനാട് പഞ്ചായത്തിനെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മാണി സി കാപ്പൻ എം.എൽ.എ ഉറപ്പു നൽകിയതായി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലിൽ അറിയിച്ചു. രാമപുരം കുടിവെള്ള പദ്ധതിയിൽ തലനാട് പഞ്ചായത്തിനെയും ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് മെമ്പർമാരായ രോഹിണിഭായ് ഉണ്ണികൃഷ്ണൻ, ബിന്ദു , ചാൾസ് പി ജോയ്, ദിലീപ് കുമാർ, എ ജെ സെബാസ്റ്റ്യൻ, കുര്യൻ നെല്ലുവേലിൽ, താഹ തലനാട് എന്നിവർ എം എൽ എ യെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു.