കോട്ടയം: എസ്.എൻ.ഡി.പി.യോഗം വനിതാസംഘം കോട്ടയം യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ഫോൺ വിതരണം യോഗം യൂണിയൻ പ്രസിഡന്റ് എം. മധു ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിരാ രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ആർ.രാജീവ്, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ അഡ്വ.ശാന്താറാം റോയി തോളൂർ, സുരേഷ് വട്ടയ്ക്കൽ, വനിതാസംഘം കേന്ദ്രസമിതി എക്‌സിക്യൂട്ടീവ് അംഗം ഷൈലജ രവീന്ദ്രൻ, യൂണിയൻ സെക്രട്ടറി കൃഷ്ണമ്മ പ്രകാശൻ, വൈസ് പ്രസിഡന്റ് ശ്യാമളാ വിജയൻ, കേന്ദ്രസമിതി അംഗം ഷീലാ മോഹൻ, കൗൺസിലർമാരായ, ശോഭാ ഷിബു, സുഷമ മോനപ്പൻ, നാഗമ്പടം ക്ഷേത്രം മേൽശാന്തി കുമരകം രജീഷ് ശാന്തി എന്നിവർ പങ്കെടുത്തു.