മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം പാലപ്ര ശാഖയുടെയും വനിതാസംഘത്തിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹൈറേ‌ഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ പി.ജീരാജ് പഠനോപകരണ വിതരണം നിർവഹിച്ചു. ശാഖാ സെക്രട്ടറി കെ.ടി വിനോദ്,വൈസ് പ്രസിഡന്റ് സുധാകരൻ, കമ്മറ്റി അംഗങ്ങളായ മഹേഷ്, പ്രകാശ്, വനിതാസംഘം പ്രസിഡന്റ് ഉഷ കൊടിത്തോട്ടം, വൈസ് പ്രസിഡന്റ് രത്‌നമ്മ എന്നിവർ പങ്കെടുത്തു.