മുണ്ടക്കയം: മുണ്ടക്കയം ബീവറേജ് ഔട്ട് ലെറ്റിൽ നിന്നും മദ്യം മോഷ്ടിച്ചു കടത്തിയ സംഭവം വിജിലൻസ് അന്വേഷിക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോയ് കപ്പലുമാക്കൽ മണ്ഡലം പ്രസിഡന്റ് നൗഷാദ് ഇല്ലിക്കൽ എന്നിവർ ആവശ്യപെട്ടു. പ്രാദേശിക ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ മദ്യകടത്ത് സംബന്ധിച്ചു സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.