വൈക്കം : കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം 662ാം നമ്പർ ഇടവട്ടം സൗത്ത് ശാഖയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. ശാഖയിൽപ്പെട്ട 400 കുടുംബങ്ങൾക്കും വിഷമതയനുഭവിക്കുന്ന മറ്റ് സമുദായങ്ങളിൽപ്പെട്ട 100ലധികം കുടുംബങ്ങൾക്കുമാണ് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തത്. ശാഖ പ്രസിഡന്റ് കെ.പി.സന്തോഷ്‌കുമാർ വിതരണം ഉദ്ഘാടനം ചെയ്തു.ശാഖ വൈസ് പ്രസിഡന്റ് ആർ.വാസുദേവൻ,സെക്രട്ടറി രാജ്കുമാർ സാഗരിക,യൂണിയൻ കമ്മിറ്റിയംഗം സുധീർ ഇടവട്ടം ,സുഗുണൻ സുധീഭവൻ,മനോഹരൻ സന്തോഷ്ഭവൻ,സോമൻ വാഴയിൽ,സുനിൽ ആനാപുഴയിൽ,സോമൻ അറുപതിൽ,വിനോദ് ഐക്കര,മുരളീധരൻ അമ്പാടി,അമ്പിളി ശശി ,ശോഭ രാജു എന്നിവർ പങ്കെടുത്തു.