വൈക്കം : ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം 113-ാം നമ്പർ ചെമ്മനത്തുകര ശാഖയുടെ നേതൃത്വത്തിൽ ശാഖയിലെ 706 കുടുംബങ്ങൾക്ക് 15 ഇനങ്ങൾ ഉൾക്കൊള്ളുന്ന ഭക്ഷ്യധാന്യ കി​റ്റുകൾ വിതരണം ചെയ്തു.

യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിധീഷ് പ്രകാശ് ,സെക്രട്ടറി എൻ.കെ കുഞ്ഞുമണി, മധു പുത്തൻതറ, വി.വേലായുധൻ ,കെ.പി ഉത്തമൻ, പി.രഞ്ജിത്ത്, കെ.വി.വിഭാദ്, പി.ഷിബു എന്നിവർ പങ്കെടുത്തു.