കോട്ടയം : പഠനോപകരണങ്ങൾ ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി എ.ബി.വി.പി. ജില്ലയിലെ പാവപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുമായി എ.ബി.വി.പിയുടെ അക്ഷരവണ്ടി യാത്ര തുടങ്ങി. എ.ബി.വി.പി എൻജിനിയേഴ്സ് സംസ്ഥാന കൺവീനർ ഗോവിന്ദ് രാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അരവിന്ദ്. എസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മൃദുൽ സുധൻ സ്വാഗതം ആശംസിച്ചു.