intuc

വൈക്കം : ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി ജില്ലാ കമ്മി​റ്റിയുടെ ആഹ്വാനപ്രകാരം വൈക്കം നിയോജകമണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ 25 പോസ്​റ്റ് ഓഫീസുകൾക്ക് മുൻപിൽ ധർണ സംഘടിപ്പിച്ചു. പ്രധാനമന്ത്റിക്ക് കത്തുകൾ പോസ്​റ്റും ചെയ്തു. വൈക്കം ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോർജ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.പ്രസാദ്, നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, ഐ. എൻ.ടി.യു സി ജില്ലാ സെക്രട്ടറി ഇടവട്ടം ജയകുമാർ, കൗൺസിലർമാരായ പ്രീത രാജേഷ്, ബി. രാജേഖരൻ, വിജിമോൾ, രാജശ്രീ വേണുഗോപാൽ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി വൈക്കം കം ജയൻ, സന്തോഷ് ചക്കനാടൻ, ബാബു മംഗലത്ത് എന്നിവർ പ്രസംഗിച്ചു.

കുലശേഖരമംഗലത്ത് സംസ്ഥാന കമ്മ​റ്റി അംഗം പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മോഹൻ. കെ തോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു.
കല്ലറയിൽ ഡി.സി.സി ജനറൽ സെക്രട്ടറി സുനു ജോർജ്ജ് ദ്ൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ഐ.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ചെമ്പിൽ ഐ.എൻ.ടി.യു.സി റീജിയണൽ കമ്മി​റ്റി പ്രസിഡന്റ് പി.വി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ എം സോമൻ അദ്ധ്യക്ഷത വഹിച്ചു. തലയാഴത്ത് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ജി.രാജീവ് ഉദ്ഘാടനം ചെയ്തു. ടി.ബി. ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. തോട്ടകത്ത് ജൽജി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജീവ് ഉഴുന്നുതറ അദ്ധ്യക്ഷത വഹിച്ചു. ഉല്ലലയിൽ ഡിസിസി അംഗം യു. ബേബി ഉദ്ഘാടനം ചെയ്തു. ഇ.എം. വിശാൽ അദ്ധ്യക്ഷത വഹിച്ചു. ഉദയനാപുരത്ത് ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി.ഡി.ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പ്രസാദ് സ്വാതി അദ്ധ്യക്ഷത വഹിച്ചു. ഇടവട്ടത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.സി.തങ്കരാജ് ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു.