വൈക്കം : പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് എൻ.സി. പി സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി വൈക്കത്ത് വിവിധ സ്ഥലങ്ങളിലെ പമ്പുകൾക്ക് മുന്നിൽ സമരം നടത്തി. ജില്ലാ പ്രസിഡന്റ് ടി.വി.ബേബി ഉദ്ഘാടനം ചെയ്തു. കെ.എൻ.സുജിത്ത്, എം.കെ.രവീന്ദ്രൻ, വിബിൻ ബാബു, എസ്. ശശികുമാർ, ജി.എൻ.ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളിലായി നടന്ന സമരങ്ങൾ എൻ. വൈ.സി ജില്ല പ്രസിഡന്റ് മിൽട്ടൻ ഇടശ്ശേരി, വൈക്കം ബ്ലോക്ക് പ്രസിഡന്റ് എം.കെ.രവീന്ദ്രൻ, തലയോലപ്പറമ്പിൽ സംസ്ഥാന ജന.സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ എന്നിവർ ഉദ്ഘാടനം ചെയ്തു.