കട്ടപ്പന: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ സി.എച്ച്.ആർ മേഖലയിൽ നടന്ന മരം മുറിക്കൽ സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു. ചപ്പാത്തിലെ കരിങ്കുളം പ്ലാന്റഷൻ, നെടുംപറമ്പിൽ പ്ലാന്റേഷൻ, സുൽത്താനിയ എന്നിവിടങ്ങളിൽ നിന്ന് ലോഡ് കണക്കിന് തടി കടത്തിയതിൽ ഭരണകക്ഷിയിൽ പെട്ട ഉന്നത നേതാവിന് പങ്കുണ്ട്. വനം കൊള്ളയെക്കുറിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രലയത്തിനു പരാതി നൽകുമെന്നും ജില്ലാ വൈസ് പ്രസിഡന്റ് സജിൻ കരുനാട്ട് അറിയിച്ചു.