ചങ്ങനാശേരി: വൈ.എം.സി.എ കേരള റീജിയൻ ആവിഷ്‌കരിച്ച കരുതൽ 2021 പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ നൽകി. ചങ്ങനാശേരി വൈ.എം.സി.എ ഇത്തിത്താനം ഇളംകാവ് ദേവസ്വം ബോർഡ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് നൽകുന്ന ഓൺലൈൻ പഠനോപകരണങ്ങൾ ഹെഡ്മിസ്ട്രസ് കെ.കെ മായയ്ക്ക് വൈ.എം.സി.എ പ്രസിഡന്റ് ജോസ് കുളങ്ങര കൈമാറി. സ്‌കൂൾ മാനേജർ കെ.ജി രാജ്‌മോഹൻ അദ്ധ്യക്ഷത വഹിച്ചു.കുര്യൻ തൂമ്പുങ്കൽ,കെ പി മാത്യു, പൗലോസ് വാചാപറമ്പിൽ, ശ്രീകുമാർ എന്നിവർ പങ്കെടുത്തു.