കടുത്തുരുത്തി : എസ്.എൻ.ഡി.പി യോഗം 2485ാം നമ്പർ മാന്നാർ ശാഖയിൽ ഗുരുകാരുണ്യ പദ്ധതി പ്രകാരം കടുത്തുരുത്തി യൂണിയൻ നൽകിയ 6 കുട്ടികൾക്കുള്ള സഹായം ഉൾപ്പെടെ ശാഖയിലെ അർഹരായ 48 കുട്ടികൾക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു. കൂടാതെ 1568 -ാം നമ്പർ വനിതാസംഘം ശാഖയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നൽകി.