പള്ളിക്കത്തോട്: ഗ്രാമപഞ്ചായത്തിൽ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ സഹായത്തിനായി എസ്.എൻ.ഡി.പി.യോഗം 2052ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ശാഖ അരിയും തേങ്ങയും സംഭാവനയും നൽകി. ശാഖാ സെക്രട്ടറി വി.ടി.ബോബി,വൈസ് പ്രസിഡന്റ് വിനോദ് പി.എസ് പുല്ലാട്ടുതകിയിൽ എന്നിവർ ചേർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷിന് സംഭാവന കൈമാറി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു വീട്ടിക്കൽ,പഞ്ചായത്ത് അംഗം സനുശങ്കർ തുടങ്ങിയവർ പങ്കെടുത്തു.