വാഴൂർ: പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് വിമുക്തഭട സംഘടനയായ നാഷണൽ എക്‌സ് സർവീസ്മെൻ കോഓർഡിനേഷൻ കമ്മിറ്റി തെക്കേത്തുകവല യൂണിറ്റ് സഹായം നൽകി. അംഗങ്ങളിൽ നിന്ന് സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭക്ഷ്യധാന്യങ്ങൾ ജില്ലാ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ പഞ്ചായത്ത് പ്രസിഡന്റ് വി.പി റെജിക്ക് കൈമാറി. യൂണിറ്റ് ട്രഷറർ ടി.കെ സോമൻ, സെക്രട്ടറി കെ.ജി ദിവാകരൻ, അനിൽകുമാർ, ചന്ദ്രബോസ്, ജെയിംസ് പയ്യമ്പള്ളി എന്നിവർ നേതൃത്വം നൽകി.