vaccination

കോട്ടയം: ജില്ലയില്‍ ഇന്ന് എട്ടു കേന്ദ്രങ്ങളില്‍ 40-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് കൊവിഷീല്‍ഡ് വാക്സിന്‍ നല്‍കും. വാക്സിന്‍ സ്വീകരിക്കുന്നതിന് www.cowin.gov.in പോര്‍ട്ടലില്‍ ബുക്ക് ചെയ്യണം. രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്സിനേഷന്‍. വാക്സിനേഷന്‍ കേന്ദ്രങ്ങൾ: മെഡിക്കല്‍ കോളേജ് കോട്ടയം, ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം, പാമ്പാടി താലൂക്ക് ആശുപത്രി , നാട്ടകം കുടുംബാരോഗ്യ കേന്ദ്രം , കൂടല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം , അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം, വൈക്കം താലൂക്ക് ആശുപത്രി, കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം.

കൂടാതെ വാക്സിനേഷന്‍ കേന്ദ്രം അനുവദിച്ച് മെസേജ് ലഭിച്ച മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കും വിദേശത്തു പോകേണ്ടവര്‍ക്കും ഇന്ന് വാക്സിന്‍ നല്‍കും.