എലിക്കുളം: പഞ്ചായത്തില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഉയര്‍ന്ന അപകടസാധ്യത ഗ്രൂപ്പിലുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്തും. ഇന്ന് 10.30 മുതല്‍ ഒന്നുവരെ ഇളങ്ങുളം പള്ളി പാരീഷ് ഹാളിലാണ് പരിശോധന. രണ്ട് ആഴ്ചയില്‍ കൂടുതലായി തുറന്നുപ്രവര്‍ത്തിക്കുന്ന കടകളിലെ ജീവനക്കാര്‍, മത്സ്യ, മാംസ കടകളിലെ ജീവനക്കാര്‍, അന്യസംസ്ഥാന തൊഴിലാളികള്‍,അക്ഷയ കേന്ദ്ര ജീവനക്കാര്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പരിശോധനക്കെത്തണം. തുടര്‍ന്ന് ജോലിസ്ഥലത്ത് ഇവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം സൂക്ഷിക്കണം.