പൊൻകുന്നം: ലോക് ഡൗൺ ഇളവ് വന്നതിനുശേഷമുള ആദ്യദിനം പൊൻകുന്നം ഡിപ്പോയിൽ നിന്നും കെ.എസ്.ആർ.ടി.സി ആറ് സർവീസുകൾ നടത്തി.രാവിലെ ആറിനുള്ള തിരുവനന്തപുരം, കട്ടപ്പന, കോഴിക്കോട് ഫാസ്റ്റ് പാസഞ്ചറുകളും ഓരോ കോട്ടയം, പാലാ ഓർഡിനറി സർവീസുകളും നടത്തി.ഇതിന് പുറമെ ആരോഗ്യ പ്രവർത്തകർക്കായി ഒരു സ്‌പെഷ്യൽ ബസും ഉണ്ടായിരുന്നു. തിങ്കളാഴ്ച മുതൽ ബസ് സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.