തെക്കേത്തുകവല:ഡി.വൈ.എഫ്.ഐ തെക്കേത്തുകവല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെക്കേത്തുകവല ഗവ.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്‌കൂളിൽ നടന്ന ചടങ്ങിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഗിരീഷ് എസ് നായർ പ്രധാനാദ്ധ്യാപിക വി. ജി. രതിക്ക് പഠനോപകരണങ്ങൾ കൈമാറി. ബി.സുരേഷ് കുമാർ, വി.ജി ജയകൃഷ്ണൻ, വി.പി പ്രശാന്ത് കുമാർ, കെ.ആർ അഭിജിത് എന്നിവർ പങ്കെടുത്തു.