കുമരകം: പാടശേഖരത്തിന്റെ പുറം ബണ്ടിൽ നിന്ന മരങ്ങളും ശിഖരങ്ങളും കവണാറ്റിൽ തള്ളിയതായി പരാതി. കുമരകം പഞ്ചായത്ത് രണ്ടാം വാർഡിൽ ഗോൾഡൻ വാട്ടേഴ്സ് മുതൽ കവണാറ്റിൻകര വരെയുള്ള ഭാഗത്താണ് ആറ്റിൽ മാർഗതടസം സൃഷ്ടിച്ച് പൂവരശ്, കാട്ടാത്ത, പരുത്തി തുടങ്ങിയ മരങ്ങൾ ഇട്ടിരിക്കുന്നത്. വടക്കേ പള്ളിപ്പാടത്തിന്റെ പുറം ബണ്ട് നിർമ്മിക്കാൻ കരാറെടുത്ത വ്യക്തിയാണ് ജല മലിനീകരണത്തിനും ജലഗതാഗതത്തിനും ഇടയാക്കുന്ന നിയമവിരുദ്ധ നടപടിക്ക് പിന്നിലെന്നാണ് നാട്ടുകാരുടെ പരാതി. കിഴക്കൻ വെള്ളം വരുമ്പോൾ എക്കലടിഞ്ഞ് നീരൊഴുക്കിന് തടസമാകുമെന്ന് നാട്ടുകാർ പറയുന്നു. പാടശേഖര ഭരണസമതിയോടും കരാറുകാരനോടും പരാതിപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്ന് പരിസരവാസികൾ പറഞ്ഞു.