tomy
കനത്ത മഴയിൽ ഇരട്ടയാർ കാഞ്ഞിരമറ്റം ടോമിയുടെ വീടിന്റെ സംരക്ഷണ ഭിത്തി തകർന്ന നിലയിൽ

കട്ടപ്പന: കനത്ത മഴയിൽ ഇരട്ടയാറിലെ രണ്ട് വീടുകളുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. കാഞ്ഞിരമറ്റം ടോമി, പറക്കോണത്ത് രാജേന്ദ്രൻ എന്നിവരുടെ വീടുകളാണ് സംരക്ഷണ ഭിത്തി തകർന്നതോടെ അപകടാവസ്ഥയിലായത്. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിലാണ് ടോമിയുടെ വീടിന്റെ 15 അടി ഉയരത്തിലുള്ള സംരക്ഷണ ഭിത്തി പൂർണമായി നിലംപൊത്തിയത്. 3 മാസം മുമ്പ് ബാങ്കിൽ നിന്ന് വായ്പയെടുത്താണ് കരിങ്കൽ ഭിത്തി നിർമിച്ചത്. മുറ്റത്തിന്റെ ഒരുഭാഗം ഇടിഞ്ഞുപോയതിനാൽ വീട് അപകടാവസ്ഥയിലായി. മഴ ശക്തമായി തുടരുന്നതിനാൽ മണ്ണിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്. പാറക്കോണത്ത് രാജേന്ദ്രന്റെ വീടിന്റെ സംരക്ഷണ ഭിത്തിയും നിലംപൊത്തി. ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി, പഞ്ചായത്ത് അംഗങ്ങൾ, ഇരട്ടയാർ വില്ലേജ് ഓഫീസ് അധികൃതർ എന്നിവർ ഇരുവീടുകളും സന്ദർശിച്ചു. നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ജിൻസൺ വർക്കി അറിയിച്ചു.