തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം കെ.ആർ.നാരായണൻ സ്മാരക യൂണിയനിലെ മാത്താനം 706-ാം നമ്പർ ശാഖയിൽ ആർ.ശങ്കർ സ്മാരക കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഗുരുകാരുണ്യം കൊവിഡ്‌ സഹായവിതരണ പദ്ധതി യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കൺവീനർ പി.ജി. കമലാസനൻ അദ്ധ്യക്ഷത വഹിച്ചു. യമുനാമണി, ദിനേശ് സി.ഡി, ആശി രാജ്, സജിത്ത്, രാധാമണി, ഷിബി, ഓമന, അമ്പിളി, സോന തുടങ്ങിയവർ നേതൃത്വം നൽകി.