tree


അടിമാലി: കാലവർഷം തുടങ്ങിയിട്ടും നേര്യമംഗലം വനമേഖലയിൽ ദേശീയ പാതയോരത്തെ മരങ്ങൾ മുറിച്ച് മാറ്റുന്നതിന് നടപടിയായില്ല. കഴിഞ്ഞ മാസം 17 ന് കളക്ട്രേറ്റിൽ ഡീൻ കുര്യാക്കോസ് എം.പി.യുടെ സാന്നിദ്ധ്യത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ തീരുമാനമാണ് ഒരു മാസം കഴിഞ്ഞിട്ടും നടപ്പാക്കാത്തത്. പഞ്ചായത്ത്, റവന്യു, വനം, ദേശീയ പാത ഉദ്യോഗസ്ഥരുടെ സംയുക്തമായി മുറിച്ച് മാറ്റേണ്ട മരങ്ങളുടെ കണക്കെടുപ്പും നടന്നും .അതിൻ പ്രകാരം കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള വന മേഖലയിൽ അപകട ഭീഷണി ഉയർത്തുന്ന 120 മരങ്ങളും40 മരങ്ങളുടെ ശിഖരങ്ങൾ മുറിക്കുന്നതിന് കണക്ക് എടുപ്പ് നടത്തി വനം വകുപ്പിന്റെ മേൽനോട്ടത്തിൽ മുറിച്ച് നീക്കം ചെയ്യുന്നതിന് തീരുമാനം എടുത്തു. എന്നാൽ ഇപ്പോൾ കാലവർഷം ശക്തമായിട്ടും ഇക്കാര്യത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. ഈ മേഖലയിൽ കാലവർഷത്തിൽ നിരന്തരം മരങ്ങൾ വീണ് ഇതു വഴി ഗതാഗത തടസ്സമാണ്. കൂടാതെ വാഹനങ്ങളുടെ മുകളിൽ മരം വീണ് അപകടം ഉണ്ടാകാറുണ്ട്. മരം വീണ് ഗതാഗത തടസ്സം ഉണ്ടായതിനെ തുടർന്ന് രണ്ട് മാസം മുൻപ് ആംബുലൻസിൽ വെച്ച് ഒരു രോഗി മരണപ്പെടുന്ന ദൗർഭാഗ്യകരമായ സംഭവംവരെയുണ്ടായി.


മരത്തിൽ തൊടാൻ പേടി

മരംവെട്ടി കടത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ നിവരധി കേസുകൾ നിലനിൽക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പാഴ്മരങ്ങൾ ഉൾപ്പടെ യാത്രാ ഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടി മാറ്റാൻ അനുമതി ലഭിച്ചിട്ടും നിലവിലെ സാഹചര്യം അധികൃതരെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. തന്നെയുമല്ല അനധികൃത മരം വെട്ടു കേസ്സിൽ അന്വേഷണം നേരിടുന്ന റെയ്ഞ്ച് ഓഫീസർ ക്കാണ് നേര്യമംഗലത്തും ചാർജ്ജ്. എന്നത്കൂടി കൂട്ടിവാക്കിക്കേണ്ടതുണ്ട്.