കട്ടപ്പന: ഫ്രണ്ട്‌സ് ഓഫ് കേരള ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആംബുലൻസ് സർവീസ് പ്രവർത്തനമാരംഭിച്ചു. സാധാരണക്കാർക്ക് മിതമായ നിരക്കിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും മഴക്കാലത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനുമായി ആംബുലൻസിന്റെ സേവനം ലഭ്യമാക്കും.യു.കെ മലയാളി അസോസിയേഷന്റെ സഹകരണത്തോടെയാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. മന്ത്രി റോഷി അഗസ്റ്റിൻ ചെറുതോണിയിൽ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു. ഫ്രണ്ട്‌സ് ഓഫ് കേരള പ്രസിഡന്റ് അഡ്വ. ജോഷി മണിമല അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ഷാജി നെല്ലിപ്പറമ്പിൽ, കെ.വി. വിശ്വനാഥൻ, ജനറൽ സെക്രട്ടറി സൂര്യലാൽ സുഗതൻ, ഭാരവാഹികളായ രജീഷ് ടി.രഘു, ടോമി ആനിക്കാമുണ്ട, ബേസിൽ, ഭരത് മോഹൻ, ജോസ് പാലത്തിനാൽ, ഷാജി കാഞ്ഞമല എന്നിവർ പങ്കെടുത്തു.