വൈക്കം : ജെ.എസ്.ഡബ്ല്യു സിമന്റ് കമ്പനി വൈക്കം കൊവിഡ് ആശുപത്രിക്ക് സംഭാവന ചെയ്ത കൊവിഡ് പ്രതിരോധ വസ്തുക്കൾ ഏരിയ സെയിൽസ് മാനേജർ ആർ.അനിൽ കുമാർ, സി.കെ.ആശ എം.എൽ.എയ്ക്ക് കൈമാറി. 10 പി.പി.ഇ കിറ്റുകൾ, 200 എൻ 95 മാസ്‌ക്കുകൾ, 1000 ബോട്ടിൽ സാനിറ്റെസർ എന്നിവയാണ് കമ്പനി എത്തിച്ചു നൽകിയത്. ആശുപത്രി സൂപ്രണ്ട് ഡോ.അനിത ബാബു, വൈക്കം മുനിസിപ്പൽ ചെയർപേഴ്‌സൺ രേണുകാ രതീഷ്, വൈസ് ചെയർമാൻ പി.ടി.സുഭാഷ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രീത രാജേഷ്, മുനിസിപ്പൽ കൗൺസിലർമാരായ ആർ സന്തോഷ്, അശോകൻ വെള്ളവേലിൽ, ടെക്‌നിക്കൽ ഓഫീസർ രമ്യ, ഡേവിസ് ജോസ്, അബ്ദുൽ കലാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.