road-damged
കനത്ത മഴയെത്തുടർന്ന് കല്ലാർകുട്ടിപാക്കാലപ്പടി റോഡ് ഇടിഞ്ഞുതാഴ്ന്നപ്പോൾ

അടിമാലി: ഇന്നലെയുണ്ടായ കനത്ത മഴയെത്തുടർന്ന് കല്ലാർകുട്ടിപാക്കാലപ്പടി റോഡ് ഇടിഞ്ഞുതാഴ്ന്ന് ഗർത്തം രൂപപ്പെട്ടു.ഇതോടെ ഈ റോഡിലൂടെയുള്ള ഗതാഗതം അപകടാവസ്ഥയിലായി. പുതുപറമ്പേൽ പടിയ്ക്ക് സമീപമുള്ള കലുങ്കിനോട് ചേർന്നുള്ള കൽക്കെട്ട് ആണ്ഇടിഞ്ഞുതാഴ്ന്നത്.ഇന്നലെ വൈകിട്ടോടെയാണ് റോഡിൽ ഗർത്തം രൂപം കൊണ്ടത്.നിരവധി വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നതിനാൽ അപകട സ്ഥിതി കണക്കിലെടുത്ത് നാട്ടുകാർ റോഡിൽ കല്ലുകൾ നിരത്തി ഗതാഗതം തടഞ്ഞിട്ടുണ്ട്.കല്ലാർകുട്ടി ഡാം ടോപ്പിൽ നിന്നും എളുപ്പം പഞ്ചായത്തിന്റെ ആസ്ഥാനമായ കൊന്നത്തടിയിലെത്താവുന്ന റോഡാണിത്. വർഷങ്ങളായി തകർന്ന് കിടന്നിരുന്ന ഈ റോഡ് ഗതാഗതയോഗ്യമാക്കിയിരുന്നെങ്കിലും ഉടൻ തന്നെ വന്ന പ്രളയക്കാലത്ത് തകർന്നിരുന്നു. വീണ്ടും ലക്ഷങ്ങൾ മുടക്കി വീണ്ടും ഗതാഗത യോഗ്യമാക്കുകയായിരുന്നു.