കട്ടപ്പന: കട്ടപ്പന-കുട്ടിക്കാനം സംസ്ഥാനപാതയിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ യാത്രക്കാരായ ശാന്തിപ്പാലം പാത്തമുക്ക് മാന്താനത്തുകുന്നേൽ അനു(35), പൂണ്ടിക്കുളം പുത്തൻപുരയ്ക്കൽ അജീഷ്(26), പള്ളിക്കുന്ന് തുരുത്തേൽ വിനീഷ്(34), ചെങ്കര കളപ്പുരയ്ക്കൽ പ്രിയ(30) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെ ആലടി ഗേറ്റിനുസമീപമാണ് അപകടം.
ഉപ്പുതറയിൽ നിന്ന് ചപ്പാത്തിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ, കട്ടപ്പനയിലേക്ക് വരികയായിരുന്ന
ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപെട്ടവരെ ആലടി സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഓട്ടോറിക്ഷ ഭാഗികമായി തകർന്നു. അപകടത്തെ തുടർന്ന് കുറച്ചുസമയം സംസ്ഥാന പാതയിൽ ഗതാഗതം തതടസപ്പെട്ടു. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.