സേനാപതി: സേനാപതിയിൽ 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു അറസ്റ്റിൽ. ബന്ധുവീട്ടിലെത്തിയ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ പത്താം ക്‌ളാസ് വിദ്യാർത്ഥിനിക്ക്നേരെയാണ് പീഡനശ്രമം ഉണ്ടായത്. കുട്ടി ഇക്കാര്യം മുതിർന്ന പൊതുപ്രവർത്തകയോട് വെളിപ്പെടുത്തി. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു