accidents
ചിത്രം.കുളത്രക്കുഴിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ഉണ്ടായഅപകടം.


രാജാക്കാട്: .രാജാക്കാട് കലുങ്കുസിറ്റിയ്ക്ക് സമീപം കുളത്രക്കുഴിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് സാരമായി പരിക്കേറ്റു. കലുങ്കുസിറ്റി അരീപ്പറമ്പിൽ കണ്ണനാണ് (ഷൈജു) തലയ്ക്കും കാലിനും സാരമായി പരിക്കേറ്റത്.വ്യാഴാഴ്ച്ച രാവിലെ 11 നായിരുന്നു അപകടം. കൊന്നത്തടി സ്വദേശിയുടെ ജീപ്പും കണ്ണൻ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ കണ്ണന്റെ കാൽ ഒടിഞ്ഞ നിലയിലാണ്. നാട്ടുകാർ ചേർന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയി പ്രവേശിപ്പിച്ചു.