കട്ടപ്പന: ഉടുമ്പൻചോല എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ പുരയിടത്തിൽ സൂക്ഷിച്ചിരുന്ന 40 ലിറ്റർ വ്യാജമദ്യവും 400 ലിറ്റർ കോടയും പിടികൂടി. ഇരട്ടയാർ ചെമ്പകപ്പാറ മാറുകാട്ട് മധുവിനെതിരെ കേസെടുത്തു. ഉദ്യോഗസ്ഥർ എത്തിയതറിഞ്ഞ് ഇയാൾ ഓടി രക്ഷപ്പെട്ടു. പ്രിവന്റീവ് ഓഫീസർ സതീഷ് കുമാർ, സി.ഇ.ഒമാരായ റോണി ആന്റണി, അരുൺ മുരളീധരൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസറായ തോമസ് ജോൺ, വി.പി. ബിലേഷ് എന്നിവരാണ് പരിശോധന നടത്തിയത്.