പാലാ: കൊവിഡ് കാല സേവനങ്ങളിൽ മാതൃകയായി എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ. കൊവിഡ് രണ്ടാം തരംഗം ശക്തമായത് മുതൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരം യൂണിയന്റെ കീഴിലുള്ള മുഴുവൻ ശാഖകളിലെയും അർഹരായ കുടുംബങ്ങളിൽ സഹായങ്ങൾ എത്തിച്ചു കൊടുക്കാൻ കഴിഞ്ഞു. ഇതിനായി യൂണിയൻ ഓഫീസ് ചാർജ്ജ് സെക്രട്ടറി രാമപുരം സി. റ്റി. രാജന്റെ നേതൃത്വത്തിൽ ഹെൽപ് ഡസ്‌ക് ആരംഭിച്ചിരുന്നു. കൊവിഡ് രോഗികളുള്ള നൂറുകണക്കിന് വീടുകളിൽ ഭക്ഷ്യധാന്യ കിറ്റുകൾ, മരുന്നുകൾ മറ്റ് അത്യാവശ്യ സാധനങ്ങൾ എന്നിവ ഇതിനോടകം എത്തിച്ചുനൽകി. അനാഥ സംരക്ഷണ കേന്ദ്രമായ പാലാ മരിയസദനത്തിൽ ഭക്ഷണ സാധനങ്ങൾ എത്തിച്ചാണ് കൊവിഡ് കാല സേവന പ്രവർത്തനങ്ങൾക്ക് യൂണിയൻ തുടക്കമിട്ടത്.മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി ശ്രീകുമാർ , കൺവീനർ എം.പി സെൻ ,വൈസ് ചെയർമാൻ ലാലിറ്റ് എസ്.തകടിയേൽ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ രാമപുരം സി.റ്റി. രാജൻ, എം.ആർ ഉല്ലാസ് അരുൺ കുളംമ്പള്ളി, ഗീരീഷ് മീനച്ചിൽ എന്നിവരുടെ നേതൃത്വത്തിലാണ് സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കൂടുതൽ സഹായം എത്തിക്കാൻ യൂണിയൻ തയാറാണെന്ന് യൂണിയൻ ഓഫീസ് ചാർജ് സെക്രട്ടറി രാമപുരം സി.റ്റി രാജൻ അറിയിച്ചു. ഫോൺ:9447 792990