പാലാ: മുഖ്യമന്ത്രി പിണറായി വിജയൻ നാലു വർഷം മുൻപ് നട്ട് മികച്ച കായ്ഫലത്തിലൂടെ മാധ്യമ ശ്രദ്ധ നേടിയ കേരശ്രീ തെങ്ങിൻ തൈകൾ ഇന്നു മുതൽ പാലാ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ വിതരണം ചെയ്യും. രാവിലെ 10ന് അഗ്രിമ അങ്കണത്തിൽ മാണി.സി. കാപ്പൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിക്കും. പാലാ രൂപതാ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിക്കും. കേരശ്രീ തെങ്ങിൻ തൈകൾ കൂടാതെ ഗൗളി, കുറ്റിയാടി, ഗംഗാബോണ്ടം, മലയൻ പച്ച, പതിനെട്ടാം പട്ട, വിവിധയിനം ഫലവൃക്ഷ തൈകൾ, പച്ചക്കറി തൈകൾ, ജൈവ വളങ്ങൾ തുടങ്ങിയവയും അഗ്രിമയിൽ നിന്ന് ലഭ്യമാണന്നും ആവശ്യാനുസരണം തൈകൾ ഇടവക തലത്തിൽ എത്തിച്ചു വിതരണം ചെയ്യുമെന്നും ഡയറക്ടർ ഫാ തോമസ് കിഴക്കേൽ അറിയിച്ചു.