കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബൈപാസിനായി സ്ഥലമേറ്റെടുപ്പ് തുടങ്ങി. കാഞ്ഞിരപ്പള്ളി വില്ലേജിലെ ബ്ലോക്ക് നമ്പർ 11ലെ 41 റീസർവേ നമ്പരുകളിൽ ഉള്ള പുരയിടങ്ങൾ ഏറ്റെടുക്കുന്നതിനുള്ള ലാൻഡ് അക്വിസിഷൻ' (ജനറൽ) തഹസിൽദാർക്ക് നല്കിക്കൊണ്ടുള്ള നിർദ്ദേശം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇനി ആധാരങ്ങൾ പരിശോധിച്ച് സ്ഥലം ഏറ്റെക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഇതിനായി കിഫ്ബിയിൽ നിന്ന് 78.69 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ദേശീയപാത 183ന്റെ ഭാഗമായ പഞ്ചായത്തുപടിയിൽ നിന്ന് മണിമല റോഡിനും ചിറ്റാർപുഴയ്ക്കും കുറുകെ പാലം നിർമ്മിച്ചാണ് റോഡ് നിർമ്മാണം. ഈ റോഡിൽ ഒരു പാലവും അഞ്ച് കലുങ്കുമുണ്ടാവും. നിർമ്മാണ ചുമതല റോഡ്സ് ആൻഡ്്ബ്രിഡ്ജസ് ഡെവലപ്മെൻ്റ്് കോർപ്പപറേഷനാണ്.