കറുകച്ചാൽ: എസ്.എൻ.ഡി.പി യോഗത്തിന്റെ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി കറുകച്ചാൽ ഗുരുദക്ഷിണ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പച്ചക്കപ്പ വിതരണം ചെയ്തു. പാലാത്ര ശാഖയിലും ഇത്തിത്താനം മേഖലയിലുമാണ് കപ്പ കിറ്റ് വിതരണം ചെയ്തത്. തൃക്കൊടിത്താനം 59ാം നമ്പർ ശാഖാംഗമായ സജിവ് (സൂര്യ റിംഗ് വർക്‌സ് ) , കറുകച്ചാൽ 58ാം നമ്പർ ശാഖാംഗമായ കെ.കെ ജനാർദ്ദനൻ ചുഴനയിൽ എന്നിവർ നൽകിയ 500 കിലോയോളം പച്ചക്കപ്പയും ,ജയപ്രസാദ് നൽകിയ ചക്കയുമാണ് വിതരണം ചെയ്തത്. ഗുരുദക്ഷിണ ഗ്രൂപ്പ് അഡ്മിൻ ടി.ആർ ഉണ്ണികൃഷ്ണൻ, എസ്.എൻ.ഡി.പി യോഗം സൈബർ സേന ജില്ലാ കൺവീനർ സുരേഷ് പെരുന്നയ്ക്ക് കപ്പ കൈമാറി .ഗുരുദക്ഷിണ അഡ്മിൻമാരായ ഇ.കെ ഷാജി, മനോജ് പല്ലവി, ജയപ്രസാദ് ചുഴനയിൻ , ബി.ഡി.ജെ.എസ് ജില്ലാ കൗൺസിൽ അംഗം ബിനു പുത്തേട്ട്, രമേശ് പാലാത്ര, ആർ.ജി റജിമോൻ, ഷാജിത്ത്, അഭിലാഷ് എന്നിവർ പങ്കെടുത്തു.