കട്ടപ്പന: നിർമലാസിറ്റിയിൽ ദേശീയപാതയിലേക്ക് ചാഞ്ഞുനിൽക്കുന്ന ഇല്ലിക്കൂട്ടം വാഹനയാത്രികർക്ക് ഭീഷണിയാകുന്നു. ശക്തമായ കാറ്റിൽ ഇല്ലിക്കമ്പുകൾ ലൈനിൽ തട്ടി പ്രദേശത്ത് വൈദ്യുതി മുടക്കവും പതിവാണ്. അതേസമയം വനം വകുപ്പിന്റെ അനുമതിയോടെ മാത്രമേ ഇവ വെട്ടിമാറ്റാൻ കഴിയൂ എന്നതിനാൽ കെ.എസ്.ഇ.ബിയുടെ ടച്ച് വെട്ടും അനിശ്ചിതത്വത്തിലായി. പ്രദേശത്ത് കാറ്റ് വീശുന്നതിനാൽ ഇല്ലിക്കൂട്ടം വൈദ്യുതി ലൈനിൽ സദാസമയവും തട്ടി പോസ്റ്റും അപകടാവസ്ഥയിലായി. കമ്പുകൾ റോഡിലേക്ക് വളർന്നുനിൽക്കുന്നതിനാൽ വാഹനങ്ങൾ കടന്നുപോകാനും ബുദ്ധിമുട്ടാണ്. വനംവകുപ്പിന്റെ അനുമതിയില്ലാതെ ഇവ മുറിച്ചുമാറ്റാനും കഴിയാത്ത സ്ഥിതിയാണ്.