വൈക്കം : ബ്ലോക്ക് പഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കുടവെച്ചൂർ സെന്റ് മൈക്കിൾസ് സ്‌കൂളിന്റെ സഹായ ഹസ്തം. സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് 10000 രൂപയാണ് സംഭാവന നൽകിയത്. സ്‌കൂൾ മാനേജർ ഫാ.ജോർജ് നേരേവീട്ടിൽ തുക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രഞ്ജിത്തിന് തുക കൈമാറി. സ്‌കൂൾ പ്രിൻസിപ്പൾ സിസ്റ്റർ ടെറസിൻ, സ്‌കൗട്ട് മാസ്റ്റർ കെ.സി.ചെറിയാൻ, പി.ടി.എ പ്രസിഡന്റ് മണിലാൽ, ട്രസ്റ്റി ജോസഫ് അറയ്ക്കൽ, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് അംഗങ്ങളായ നീരജ്, അബിൻ ബേബി, ജോയൽ ജോസഫ് , ആദിത് കൃഷ്ണ എന്നിവർ പങ്കെടുത്തു.