പാലാ: രൂപതയുടെ കർഷക ദശകാചരണത്തിന്റെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി വിവിധയിനം തെങ്ങിൻ തൈകളുടെ വിതരണം ആരംഭിച്ചു. കേരശ്രീ തെങ്ങിൻ തൈകളുടെ രൂപതാതല വിതരണോദ്ഘാടനം മാണി. സി. കാപ്പൻ എം.എൽ.എ നിർവഹിച്ചു. അഗ്രിമ കാർഷിക നഴ്‌സറിയിൽ നടന്ന ചടങ്ങിൽ വികാരി ജനറാൾ മോൺസിഞ്ഞോർ സെബാസ്റ്റിയൻ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. ഫാ.തോമസ് കിഴക്കേൽ , ഫാ. കുര്യാക്കോസ് പാത്തിക്കൽ പുത്തൻ പുര, ജിമ്മി ജോസഫ്, ഡാന്റീസ് കൂനാനിക്കൽ, സിബി കണിയാംപടി, പി.വി.ജോർജ് പുരയിടം, ജോയി വട്ടക്കന്നേൽ, ജോസ് നെല്ലിയാനി, സാജു വടക്കേൽ , മേർളി ജയിംസ് തുടങ്ങിയവർ നേതൃത്വം നൽകി.