പാലാ : വായനദിനമായ ഇന്ന് പാലാ സഹൃദയ സമിതി യുടെ ആഭിമുഖ്യത്തിൽ 'നവമാദ്ധ്യമങ്ങളും പുസ്തക വായനയും 'എന്നവിഷയത്തെ ആസ്പദമാക്കി ഓൺലൈൻ ചർച്ച നടത്തും. സമിതി അദ്ധ്യക്ഷൻ രവി പാലായുടെ അദ്ധ്യക്ഷതയിൽ തിരൂർ മലയാളം സർവകലാശാല അസിസ്റ്റന്റ് പ്രൊഫസറും എഴുത്തു കാരനുമായ ഡോ. സി. ഗണേഷ് ചർച്ച ഉദ്ഘാടനം ചെയ്യും. മുതിർന്ന പത്രപ്രവർത്തകൻ കൈനകരി ഷാജി, ഡോ. സംഗീത് രവീന്ദ്രൻ, കവി കുറിച്ചി സദൻ, മാദ്ധ്യമപ്രവർത്തകൻ സുനിൽ പാലാ, കഥാകാരി ഡി. ശ്രീദേവി തുടങ്ങിയവർ പങ്കെടുക്കും. സഹൃദയ സമിതി കാര്യദർശിയും സഫലം മാസിക ചീഫ് എഡിറ്ററുമായ രവി പുലിയന്നൂർ ചർച്ച നയിക്കും.