ചേർപ്പുങ്കൽ : ബി.വി.എം കേളേജിലെ മലയാള വിഭാഗം വായന ദിനത്തോടനുബന്ധിച്ച് കേരള നവോത്ഥാനവും വായനയും എന്ന വിഷയത്തിൽ ഇന്ന് രാവിലെ 10 ന് സംവാദം നടത്തും. പാലാ സെന്റ് തോമസ് കേളേജ് മലയാളം വിഭാഗം മേധാവി ഡോ. ഡേവിസ് സേവ്യർ നേതൃത്വം നൽകും. സെന്റ് തോമസ് കേളേജ് മലയാളം വിഭാഗം മുൻ മേധാവി ഡോ.പി. ജെ.സെബാസ്റ്റ്യൻ, പാലായിലെ ഐ.എ.എസ് ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രിൻസിപ്പൽ ഡോ.ബേബി തോമസ്, ബി.വി.എം കോളേജ് അദ്ധ്യാപകൻ ജോയിച്ചൻ സി.ജെ എന്നിവർ പങ്കെടുക്കും.