കട്ടപ്പന: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ പച്ചക്കറി തൈ വിതരണം ആരംഭിച്ചു. ഒരു കുടുബത്തിന് അഞ്ചിനം പച്ചക്കറിതൈകളാണ് നൽകുന്നത്. അടുത്ത ദിവസങ്ങളിൽ എല്ലാ കുടുംബങ്ങളിലും തൈകൾ എത്തിച്ചുനൽകും. പഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി വിതരണോദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ ഗോവിന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോണി, പഞ്ചായത്ത് അംഗങ്ങൾ, കൃഷിഭവൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.