മുണ്ടക്കയം:ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ പൊലീസ് കള്ളക്കേസിൽ കുടുക്കുന്നു എന്ന് ആരോപിച്ച് ബി.ജെ.പി പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയത്ത് സത്യാഗ്രഹസമരം സംഘടിപ്പിച്ചു. മുണ്ടക്കയം ടൗണിൽ നടന്ന സത്യാഗ്രഹസമരം സംസ്ഥാന സമിതിയംഗം കെ.ജി രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ബി മധു അദ്ധ്യക്ഷത വഹിച്ചു മണ്ഡലം ജനറൽ സെക്രട്ടറി കൃഷ്ണ സോജി, സംസ്ഥാന കൗൺസിൽ അംഗം ആർ.സി നായർ, എസ്.റ്റി മോർച്ച ജില്ലാ പ്രസിഡന്റ് കെ.കെ ശേഖരൻ, ജില്ലാ കമ്മറ്റിയംഗങ്ങളായ ലൂയിസ് ഡേവിഡ്, പി. ആർ ജയകുമാർ യുവമോർച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് പി.വി മനോജ് തുടങ്ങിയവർ പങ്കെടുത്തു