കോട്ടയം: ഫോട്ടോവൈഡ് കാമറ ക്ലബ് അംഗങ്ങളിൽ കൊവിഡ് ദുരിതം അനുഭവിക്കുന്ന ഫോട്ടോഗ്രാഫർമാർക്കുള്ള ധനസഹായം മണിഓർഡറായി അയയ്ക്കുന്നതിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. 1500 രൂപ വീതമാണ് ധനസഹായം നൽകുന്നത്. ബാങ്ക് മിനിമം ബാലൻസ് ഇല്ലാത്തതിനാൽ പല ഫോട്ടോഗ്രാഫർമാർക്കും ലഭിക്കുന്ന തുക നഷ്ടപ്പെടാതിരിക്കാനാണ് മണിഓർഡറായി അയയ്ക്കുന്നതിന്. കേരളകൗമുദി സ്‌പെഷ്യൽ കറസ് പോണ്ടന്റ് വി.ജയകുമാർ, കാമറാ ക്ലബ് കോ ഓർഡിനേറ്റർ അനിൽ കണിയാമല, ട്രഷറർ ദിലീപ് നാഗമ്പടം, കോട്ടയം ജില്ലാ പ്രസിഡന്റ് ജോർജ്ജ് മേലുകാവ്, സെക്രട്ടറി ബിനീഷ് മാന്നാനം, ശ്രീകുമാർ ആലപ്ര, വേണു പി.നായർ, തങ്കച്ചൻ അന്നാ സ്റ്റുഡിയോ, കോരസൺ സക്കറിയ, ഷൈൻ ജോസഫ്, ബെന്നറ്റ് മുണ്ടക്കയം തുടങ്ങിയവർ പങ്കെടുത്തു.