ചങ്ങനാശേരി : കെ.പി.എം.എസ് ചങ്ങനാശേരി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ അയ്യങ്കാളി സ്മൃതിദിനം ആചരിച്ചു. യൂണിയനിൽ കൺവീനർ സുജാ സതീഷ് സ്മൃതി ദീപം തെളിയിച്ചു. ജോയിന്റ് കൺവീനർ കെ.യു.അനിൽ, കമ്മിറ്റി അംഗം പ്രിയദർശിനി ഓമനക്കുട്ടൻ, മീഡിയ യൂണിയൻ കോ-ഓർഡിനേറ്റർ സന്തോഷ്‌കുമാർ പായിപ്പാട് തുടങ്ങിയവർ പങ്കെടുത്തു.