മുണ്ടക്കയം: 33 വർഷത്തെ പോസ്റ്റ്മാൻ സേവനത്തിന് ശേഷം വിരമിക്കുന്ന കെ.ജെ മോഹൻദാസിനെ വരിക്കാൻ വാർഡിന്റെ നേതൃത്വത്തിൽ ആദരിച്ചു. വാർഡ് മെമ്പർ ബെന്നി ചേറ്റുകുഴി അദ്ധ്യക്ഷത വഹിച്ച യോഗം മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ് ഉദ്ഘാടനം ചെയ്തു. അഞ്ചാം വാർഡ് മെമ്പർ ജിനീഷ് മുഹമ്മദ്, വില്ലേജ് ഓഫീസർ മുഹമ്മദ് സാലി, പോൾ അഗസ്റ്റിൻ, കുമാരി ടീച്ചർ, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കളായ ഫ്‌ളോറി ആന്റണി, റെജീന റഫീക്ക്,അഭിലാഷ് ചിത്തിര, സെയ്ദ് മുഹമ്മദ്, നവാസ് തോപ്പിൽ, ഷാജി അറത്തിൽ, തോമസ് കുട്ടികുളങ്ങര, അനിയാച്ചൻ മൈലപ്ര, എം.കെ നൂറുദിൻ, ടി.എം രഞ്ജിത്ത്, രഞ്ജിത്ത് കുര്യൻ എന്നിവർ പങ്കെടുത്തു.