വൈക്കം : കേരള പുലയർ മഹാസഭ 1435-ാം നമ്പർ ഉല്ലല നോർത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ചരമവാർഷിക അനുസ്മരണ സമ്മേളനം നടത്തി. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബിനിമോൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അശോകൻ അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് മെമ്പർ ദേവരാജൻ നിർവഹിച്ചു. കൊച്ചുറാണി, ജെ.പി.ഷാജി, സലിംസാർ, എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറി തിരുമേനി, പവനൻ, ശാഖ സെക്രട്ടറി, ഒ.കെ.നിധിമോൻ, രോഹിതാശ്വൻ എന്നിവർ സംസാരിച്ചു.